'യൂറിനല്‍ ബൗള്‍'- വിമീഷ് മണിയൂര്‍ എഴുതിയ കവിത's image
NaN min

'യൂറിനല്‍ ബൗള്‍'- വിമീഷ് മണിയൂര്‍ എഴുതിയ കവിത

വിമീഷ് മണിയൂര്‍വിമീഷ് മണിയൂര്‍
0 Bookmarks 41 Reads0 Likes

 

ആശുപത്രിയിലെ, സിനിമാതിയേറ്ററിലെ
ഷോപ്പിങ്ങ് മാളിലെ
യൂറിനല്‍ ബൗളുകള്‍ കാണുമ്പോള്‍
രണ്ടാം ലോകമഹായുദ്ധത്തില്‍
എനിക്കൊപ്പം പരിക്കുപറ്റിക്കിടന്ന
മനുഷ്യനെ ഓര്‍മ്മവരുന്നു

അയാളുടെ കാലുകള്‍ രണ്ടും
അറ്റുപോയിരുന്നു
കയ്യുകള്‍ പിറകില്‍
കൂട്ടിക്കെട്ടിയിരുന്നു
യുദ്ധത്തിനു വരുമ്പോള്‍
അയാള്‍ കൊണ്ടുവന്ന തല
മാറ്റാരോ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു

തൊട്ടുമുന്‍പിലുള്ള ഈ പകുതിയോട്
വര്‍ത്തമാനം പറയണമോ
എന്ന് ഞാന്‍ പുകഞ്ഞു
ചെവി കൈവശമില്ലാത്ത ഈ ഉപകരണം കൊണ്ട് 
ഇനിയെന്ത് കാര്യം
എന്ന് ചിന്തിച്ചത് വെറുതെയായ്

കാര്യമുണ്ട്
അയാളുടെ മടിയിലേക്കെന്നപോലെ
മൂത്രമൊഴിക്കാനിരിക്കുമ്പോള്‍...

No posts

Comments

No posts

No posts

No posts

No posts