'തേന്‍നാരകം'- രഗില സജി എഴുതിയ കവിത's image
NaN min

'തേന്‍നാരകം'- രഗില സജി എഴുതിയ കവിത

രഗില സജിരഗില സജി
0 Bookmarks 24 Reads0 Likes

 

നാരകത്തിനൊപ്പം
വളര്‍ന്നു
തേനീച്ചക്കൂട്

നാരകത്തിന്
നാവുണ്ടെന്ന മട്ടായി.
ഒച്ചകള്‍...
ഒച്ചകള്‍...

ഇലകള്‍ക്ക്
ചിറകുകള്‍ മുളച്ചു.
കാറ്റില്ലെങ്കിലും കുഞ്ഞു കൊമ്പുകള്‍
വിറച്ചു.
മുള്ളുകളില്‍നിന്ന് പോലും
തേന്‍ കിനിയുമെന്ന് തോന്നി.

കൂട്
വലുതായി
ഈച്ചകള്‍
പെരുത്തു.

നാരകം ഉയര്‍ന്നു
കൊമ്പുകള്‍ നീണ്ടു.

നാരങ്ങാമണമുള്ള തേനീച്ചകള്‍
തേന്‍ ചുവയ്ക്കുന്ന നാരങ്ങകള്‍.

തീവ്രാനുരാഗത്തിന്റെ
നിമിഷത്തില്‍
നമ്മള്‍ പരസ്പരം 
രുചിയും മണവുമാവുന്നതിങ്ങനെയല്ലേ?

No posts

Comments

No posts

No posts

No posts

No posts