'ജവഹര്‍ഘട്ടിലേക്ക്'- പ്രമോദ് പി. സെബാന്‍ എഴുതിയ കവിത's image
NaN min

'ജവഹര്‍ഘട്ടിലേക്ക്'- പ്രമോദ് പി. സെബാന്‍ എഴുതിയ കവിത

പ്രമോദ് പി. സെബാന്‍പ്രമോദ് പി. സെബാന്‍
0 Bookmarks 84 Reads0 Likes

 

കോട്ടയിലേക്കുള്ള വഴി
കടലിലേക്കുള്ളതു തന്നെ

അരയാല്‍ചോട്ടില്‍
ബസ്സിറങ്ങി 
തിളയ്ക്കും വെയിലൊഴിഞ്ഞ് 
മുകളിലേക്ക്.
കരളു പിളര്‍ക്കും സൈറണ്‍,
വഴിയൊഴിഞ്ഞു കൊടുക്കുന്നു
മിടിക്കും 
പ്രാണനെ നിനച്ച്.

നിരത്തിലെന്തു നടക്കിലും
തിരിഞ്ഞൊരു നോട്ടമില്ലാതെ
നിശ്ശബ്ദം വായനയില്‍ 
1ആസാദ് ലൈബ്രറി.
വാരിക, പത്രങ്ങള്‍
വായിച്ചെറിഞ്ഞ
കടലാസു കൂമ്പാരങ്ങള്‍
എന്തൊരേകാന്തത!
മടുപ്പ്,
കണ്ണിലിരുള്‍മാലകള്‍
വീണുടയുന്നു
വിരക്തമാം തിര.

കടലിലേയ്ക്കില്ല ദൂരം,
വഴിതിരക്കിടേണ്ടിനി
വിറങ്ങലിച്ചു നില്‍ക്കുന്നു
മരക്കുരിശുകള്‍
മുന്നില്‍.

2'ജവഹര്‍ഘട്ടിലേക്ക്'
ദ്രവിച്ചൊരു മരപ്പലക,
കീഴില്‍
നനയുന്നു പൂഴി
ചോരപോലൊട്ടുന്നു.

നിറയെ പൂത്ത വാക
നിങ്ങള്‍ക്കിരിക്കാനിരിപ്പിടം
പുറം തിരിഞ്ഞെടുക്കാം
സെല്‍ഫി

പിന്നിലിരമ്പും കടല്‍.

ഈ കവിത കൂടി വായിക്കൂ 

No posts

Comments

No posts

No posts

No posts

No posts