
0 Bookmarks 66 Reads0 Likes
പാട്ടുകാരനെ ചുറ്റുന്ന വൃത്തം
ചിത്രകാരന്റെ ക്യാന്‍വാസ്
നര്‍ത്തകിയുടെ അരങ്ങ്
കുളം എന്ന മായക്കണ്ണാടി
ഫാന്‍ എന്ന അപായം
ഞരമ്പ് എന്ന വഴികാട്ടി
ഗുളിക എന്ന ആയുധം
തടിജനാല തൊടുന്ന മരക്കൊമ്പ്
മാറാല മൂടിയ ഘടികാരം
പാതി കഴിച്ച ആഹാരം
നിരാസത്താല്‍ മടങ്ങിപ്പോയ മഴ
ഒരു പിച്ചാത്തി
ഒരു നൊരോളി*
ഒഴിഞ്ഞ കുപ്പി
അറിയാത്ത ലിപികളുള്ള പുസ്തകം
ഒരു സഡന്‍ ബ്രേക്ക്
ഒരു കൂമ്പാരം കിളിര്‍ത്ത നെല്ല്
ബാങ്കില്‍നിന്നൊരു വെടിവയ്പ്
നീണ്ട നീണ്ട ഉറക്കം.
*നൊരോളി കരച്ചില്‍
No posts
No posts
No posts
No posts

Comments