'വസിപ്പൊട്ട്'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത's image
NaN min

'വസിപ്പൊട്ട്'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത

എല്‍. തോമസ്‌കുട്ടിഎല്‍. തോമസ്‌കുട്ടി
0 Bookmarks 32 Reads0 Likes

 

ഉടഞ്ഞ കോപ്പ
ഞണുങ്ങിയ
കവടിപ്പിഞ്ഞാണങ്ങള്‍
പൂച്ച കിലുങ്ങുന്ന
അടുക്കള,
സ്‌നേഹമറ്റ
ഇടനാഴി.

ഉപ്പില്ലാത്ത
ഉടമ്പടി.
എരിവും പുളിയും
തണുത്തു വിളറിയ നാട്യങ്ങളുടെ
കലവറ.

തൊട്ടുകൂടാത്ത
ഉപകരണങ്ങള്‍,
പിറുപിറുക്കുന്ന
പാല്‍ പാത്രം.
ശീല്‍ക്കാരിക്കുന്ന
കൂട്ടാന്‍ ചട്ടി.
കലമ്പി വീഴുന്ന
ലോഹനാദങ്ങള്‍
മുട്ടീം തട്ടീം
മുഷിഞ്ഞ
മൗനങ്ങള്‍.
അകന്ന
കിടക്കകള്‍.

കുടപ്പുറത്ത്
തെന്നിത്തെറിക്കുന്ന
തുള്ളികള്‍
പകരാത്ത
ഒച്ചകളടക്കുമ്പോള്‍
എല്ലാം
ശുഭം!
 

No posts

Comments

No posts

No posts

No posts

No posts