
0 Bookmarks 43 Reads0 Likes
പകല്‍ മുഴുവന്‍ നെയ്യുന്നു
പെനെലോപ്പി*
എല്ലാരും കാണ്‍കെ
രാത്രി മുക്കാലും
അഴിക്കുന്നു
ആരുമറിയാതെ
ഒരിക്കലും മുഴുവനാകാത്തൊരു
ശവക്കച്ച
തീര്‍ന്നുകിട്ടിയിട്ടാ
കരം പിടിക്കാന്‍
കാത്തുനില്‍ക്കുവോര്‍
കുപിതരാവുന്നു,
വാളൂരുന്നു
വീണ്ടും ഉറയിലിടുന്നു
ദൂരെയേതോ ദേശങ്ങളില്‍
ആര്‍ക്കോ വേണ്ടി
ആരോടോ പോരാടി
ഒഡിസിയുസ് അലയുന്നു
പിഞ്ഞിപ്പോകും ജീവിതം
വേര്‍പെട്ടകലുന്ന വക്കുകള്‍
ചേര്‍ത്തുനിര്‍ത്താന്‍
തുന്നിത്തുന്നി
സമയത്തോട് പടവെട്ടി
പ്രണയം മറന്നങ്ങനെ
കുറെ പുണ്യ സ്ത്രീജന്മങ്ങള്‍
'പെനലോപ്പിയുള്ളില്‍
പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തുന്നലാകുന്നു
ജന്മം'**
* ഒഡിസിയിലെ ഒഡിസിയസിന്റെ പത്‌നി
** സുഗതകുമാരിയുടെ വരികള്‍
'ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം'
No posts
No posts
No posts
No posts

Comments