'ഭയദ്രുതന്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത's image
NaN min

'ഭയദ്രുതന്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

ആര്‍.കെ. ദാമോദരന്‍ആര്‍.കെ. ദാമോദരന്‍
0 Bookmarks 25 Reads0 Likes

 

കാമുകം

എനിക്കു പേടിയാകുന്നു 
പെട്രോളിലിക്കാട്ടു
തീവിലയാളീടുകില്‍
ചുട്ടെങ്ങനെയെരിക്കുമീ
ഞാനെന്‍ ശാപശാകുന്തളം.

കാലികം

എനിക്കു പേടിയാകുന്നു 
ദിഗംബരവ്യാജരാജനില്‍
മൗനപ്പൊന്നാടചാര്‍ത്തു
മഭിനവ 'നവരത്‌ന'രത്‌നങ്ങളില്‍,
അകീര്‍ത്തിക്കിരീടങ്ങളില്‍

എനിക്കു പേടിയാകുന്നു
രാത്ര്യ;മാവാസി പൂകുന്നു,ഭൃഗു
രാമക്ഷേത്രമിന്നാടുന്നു
'രാവണോത്ഭവ',മിടന്തല
ച്ചെണ്ട *ഖണ്ഡം പിടിക്കുന്നു
മണ്ടയാട്ടുന്നിസം രൗദ്രരാക്ഷസം

എനിക്കു പേടിയാകുന്നു
മരിക്കുവാനല്ല, 'മലയാള
മാര്‍ക്കണ്ഡേയ'നായിരിക്കുവാന്‍,
മാനഭംഗം വരിക്കുവാന്‍,
മജ്ജീവച്ഛവം പേറുവാന്‍

എനിക്കു പേടിയാകുന്നു 
ഞാന്‍, ഞാനേ പേടിയാകുന്നു
എനിക്കു പിണ്ഡമൂട്ടുന്നു
ഞാന്‍, ഞാനേ പടിയടയ്ക്കുന്നു.

*ഖണ്ഡനട (തക തകിട)

No posts

Comments

No posts

No posts

No posts

No posts