കുറ്റബോധങ്ങളുടെ പകൽ

കുറ്റബോധങ്ങളുടെ പകലേ

ഭൂമിയുടെ ഒളിച്ചിരുപ്പേ

മരങ്ങളുടെയും ചെടികളുടെയും മിണ്ടാതിക്കലേ

ഇതിളതളായ് മരിച്ചുകൊണ്ടിരിക്കുന്ന

പൂവാണു ഞാൻ.

എനിക്കു മുകളിൽ ഈ കൊഴുത്തുകറുത്ത മൗനം

കോരിയൊഴിക്കാതിരിക്കൂ...

അതിന്റെ കനത്ത ഭാരത്തിൽ നിന്ന്

എന്നെ വിടുവിക്കൂ.