വിളക്കുമരങ്ങൾ/ഓർമ്മ / സുഗതൻ വേളായി's image
104K

വിളക്കുമരങ്ങൾ/ഓർമ്മ / സുഗതൻ വേളായി

ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക്

കൊടുത്തിരിക്കുന്നു. കൂട്ടത്തിൽ സ്വന്തം വീടുകളിൽ താമസിക്കുന്നവരുമുണ്ട്.


അങ്ങനെയിരിക്കെ, തൊട്ടടുത്ത വീട്ടിലേക്ക് ഒരു തമിഴനും കുടുംബവും താമസത്തിനായി വന്നെത്തി. അവരുടെ പഴയ മാരുതി 800 കാറും ചേതക് സ്കൂട്ടറും വീടിനു മുന്നിലെ കസ്കസ മരത്തിൻ്റെ ചുവട്ടിലുണ്ട്. അധികം താമസിയാതെ ഞങ്ങൾ നല്ല അയൽക്കാരുമായി.


ജോൺ സെൽവരാജന് നാൽപ്പതിനോടടുത്ത പ്രായം വരും. ഇരുനിറം, എണ്ണമയമില്ലാത്ത ചുരുളൻ മുടി. വീതികൂടിയ കറുത്ത ഫ്രയിമുള്ള വട്ടക്കണ്ണട. ക്ലീൻഷേവ് ചെയ്യാറുള്ള മുഖത്ത് രണ്ടു ദിവസം വളർച്ചയെത്തിയ കുറ്റി താടിയിൽ ഇടയ്ക്കിടെ വെള്ളിരോമങ്ങളും തെളിഞ്ഞു കാണാം. ജീൻസ് പാൻ്റും ബ്രാൻ്റഡ് ഷർട്ടും ഹാഫ്ഷൂസും ധരിച്ചിരി

ക്കുന്നു. ഭാര്യയെയും പത്തു വയസ്സുള്ള മകനെയും വല്ലപ്പോഴും വെളിയിൽ കണ്ടാലായി.


സെൽവരാജിന് സിറ്റിയിൽ

ബിസിനസ്സായിരുന്നു. ഇലക്ട്രോണിക് ത്രാസിൻ്റെ സെയിൽസും മുഖ്യ ചുമതലക്കാരനുമായിരുന്നു; അദ്ദേഹം. കച്ചവടത്തിലെ കിടമത്സരവും പിരിഞ്ഞു കിട്ടാനുള്ള നല്ലൊരു തുകയും ശെൽവരാജിനെ പ്രതിസന്ധിലാക്കി. നഷ്ടം പെരുകി. മൊത്തത്തിൽ കൂപ്പുകുത്തിയപ്പോൾ കടം കയറി. ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്ന് ഒടുവിൽ ഇവിടെയെത്തി.

സൗഹൃദ സംഭാഷണത്തിൽ അദ്ദേഹം വെളിപ്പെടുത്തിയ സംഗതികളായിരുന്നു ഇതൊക്കെ.


ജോൺ സെൽവരാജ്. ‘ലൂയിഫിലിപ്പി’ൻ്റെ ആരാധകൻ!. ചെക്ക് ,പ്ലെയിൻ ഷർട്ടുകളുടെ ശേഖരം. പണമില്ലെങ്കിലും ചമഞ്ഞ് നടക്കണം എന്ന അഭിപ്രായ

ക്കാരൻ!. കൂട്ടുകാരൊത്ത് മദ്യശാലകളിലും

നഗരത്തിൽ പേക്കൂത്ത് നടത്തിയും

പല അലമ്പുകളും ഒപ്പിച്ച കൗമാരക്കാലത്തെ പറ്റിയും ഒരിക്കൽ സെൽവരാജ്

മിന്നായം പോലെ വെളിപ്പെടുത്തി. വിശ്വാസത്തിൻ്റെ വഴിയിൽ വന്നതി

ൽ പിന്നെ പഴയ കുപ്പായങ്ങൾ ഊരി കുപ്പത്തൊട്ടിയിലെറിഞ്ഞു. വിശ്വാസമുള്ള ഒരു കുടുംബത്തിലെ പെൺകുട്ടി തൻ്റെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോന്നതിൽ പിന്നെ അവൾ നേർവഴിയിലേക്ക് നയിക്കുകയായിരുന്നു.


തികഞ്ഞ സ്വാതികനും ദൈവവിശ്വാ

സിയുമായ അദ്ദേഹത്തെ ആരൊക്കെയോ ചതിക്കുകയായിരുന്നു. അപ്പൊഴും അദ്ദേഹം ദൈവത്തെയും

ബൈബിൾ വചനവും മുറുകെ പിടിച്ചിരുന്നു. വീട്ടിൽ പ്രാർത്ഥനയും ഹാലേലുയ്യയുമായി എളിയ ജീവിതം നയിച്ചു വരികയാണ്. ഒരു കൊല്ലത്തിനു ശേഷം കുറച്ചു കൂടി

സൗകര്യമുള്ള ഒറ്റപ്പെട്ട വലിയ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഫോൺ വിളിയും സുഖാന്വേഷണവും വല്ലപ്പോഴും പതിവായിരുന്നു. ചില്ലറ ഇടപാടുകൾ നടക്കാറുണ്ടെന്നും വീട്ടിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കും മറ്റും കുറച്ചു പേർ വരാറുണ്ടെന്നും ഒരിക്കൽ പറഞ്ഞിരുന്നു. സാമ്പത്തിക തകർച്ചയുടെ

മരവിപ്പിൽനിന്നും എന്തുചെയ്യണമെന്നറി

യാതെ കുന്തിച്ചിരിക്കുകയായിരു

ന്നു ഞാൻ. ഒരു ദിവസം അദ്ദേഹമായുള്ള

ഫോൺ വിളിയിലൂടെയുള്ള കുശലാന്വേഷണത്തിനൊടുവിൽ ഞാൻ എൻ്റെ അവസ്ഥയും അവതരിപ്പിച്ചു.


“സാർ ഇന്തകാലവും കടന്തുപോകും…

കവലൈപ്പെടാത്…”


ജോൺ സെൽവരാജിൻ്റെ സ്നേഹമസൃണമായ ചിരിയും സ്വാന്തന വചനവും ശുഭാപ്തിവിശ്വാസവും ഉള്ളംകൈയിലെ മൊബൈലിൽ കുളിർ കേൾവിയായി! എന്നിൽ പ്രതീക്ഷയുടെ തളിരലകൾ നാമ്പിട്ടു.


“ഇങ്കേവന്ത് ഉക്കാറന്ത് പേശലാം, സാർ…

വങ്കേ…. ”

തികഞ്ഞ ആത്മവിശ്വാസത്തോടെ സെൽവരാജ് സമാശ്വസിപ്പിക്കുന്നു.


“വരാം സർ….”

“വീട് തെരിയുമല്ലാ….. ഓ..കെ ”


“സായന്തരം വരുവേൻ സാർ'”


ഭംഗിവാക്കിനെന്നോണം ഞാൻ മറുപടി

നൽകി.


റൈറ്റ് സർ….”


കച്ചിതുരുമ്പിനെ കരുത്തുറ്റ വടമായി

സങ്കല്പിച്ചു കൊണ്ട് ഞാൻ വൈകുന്നേരത്തിനായി കാത്തിരുന്നു!


ഇരുമ്പു ഗേറ്റിൻ്റെ കൊളുത്തുയർത്തുന്ന

ശബ്ദം കേട്ട ഉടനെ ജോൺ സാർ

ഓടിയെത്തി. തറയോട് വിരിച്ച മുറ്റം, പൂചട്ടികളിൽ വളർത്തിയ ചെടികളിൽ പലതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്നു.

കാർപോച്ചിൽ പുത്തൻ സാൻറോ കാറ്. കവറിട്ട് മൂടിയ ഇരുചക്രവാഹനം മുറ്റത്ത് ഒതുക്കി വെച്ചിട്ടുണ്ട്. ജോൺ സെൽവ

രാജിൻ്റെ പെട്ടെന്നുണ്ടായ വളർച്ചയിൽ എനിക്ക് അത്ഭുതാദരവ് ഉണ്ടായി.

.

“പ്രൈയിസ് ദ ലോർഡ് ” വാതിൽപ്പടിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഭാര്യ തൊഴുകൈ

യുമായി ചിരിച്ചു. ഞാൻ ചെറുചിരിയിൽ

പ്രതിവന്ദനം ഒതുക്കി. ഹാളിൽ ആർക്കും അലോസരമില്ലാതെ അലസമായി കറങ്ങുന്ന ഫാൻ. കുരിശുമരണം വരിച്ച കർത്താവിൻ്റെ ആൾരൂപം. മൂലയിൽ പ്രസംഗപീഠം. ചുമരിൽ ബൈബിൾ വചനങ്ങൾ….. വൃത്തിയുള്ള ഗ്ലാസ് പ്രതലമുള്ള ടീ പോയ്, സോഫസെറ്റ്. ഭംഗിയുള്ള വിൻ്റോ കർട്ടൻ……..

“പ്രൈയിസ് ദ ലോർഡ് ”

ഗിത്താർ വായന നിറുത്തി സോഫയിൽ

നിന്നും എഴുന്നേറ്റ് കൊണ്ട് ജോൺ സാറിൻ്റെ മകൻ ഭവ്യതയോടെ മൊഴിഞ്ഞു. അവൻ ഗിത്താറുമായി പഠനമുറിയിലേക്ക് പോയി.


വീടുകൾ വാടകയ്ക്ക് എടുത്തു കൊടുത്തും ഫ്ലാററുവിൽപ്പനയിൽ

ഇടനിലക്കാരനായും തുടങ്ങി, ചെറിയ തോതിൽ റിയൽ എസ്റ്റേറ്റു വരെ എത്തി നിൽക്കുന്ന തൻ്റെ വളർച്ചയെ കുറിച്ച്

യേശു ആണ്ടവനെ സാക്ഷ്യം ചെയ്തു കൊണ്ട് അദ്ദേഹം എളിമയോടെ പറഞ്ഞു.

ഭാര്യ മകൻ പഠിക്കുന്ന കോൺവെൻ്റിലെ

ടീച്ചർ…….


“എല്ലാം ആണ്ടവർ ആശിർവാദം സാർ… ”


ചായ കോപ്പ എനിക്കു നേരെനീട്ടികൊണ്ട് അയാൾ വിണ്ടും അടിവരയിട്ടു. എല്ലാ ഞായറാഴ്ച്ചകളും ദൈവ ശുശ്രൂഷയ്ക്കും പ്രാർത്ഥനയ്ക്കുമായി അദ്ദേഹം നീക്കി വെക്കുന്നു.

“ആറേളുപേർ വരുവാങ്കറാർ….ഇന്തഹാൾ

താൻ ഇപ്പത്ക്ക്….. ”

മൂലയിലെ പ്രസംഗ പീഠം ചൂണ്ടിക്കൊണ്ട്

അയാൾ ദൈവഭക്തനായി.

ആണ്ടവർക്ക് ഒരു ചാപ്പൽ പണിയണമെന്ന

ആഗ്രഹവും പെട്ടെന്ന് സഫലമാകുമെന്ന്

അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


‘ “സൊല്ലുങ്കസാർ……. എന്ന വിഷയം….

Read More! Earn More! Learn More!