പീരങ്കി / അനുഭവം / സുഗതൻ വേളായി's image
Story15 min read

പീരങ്കി / അനുഭവം / സുഗതൻ വേളായി

sugathanvelayi34sugathanvelayi34 August 23, 2022
Share0 Bookmarks 64373 Reads0 Likes

പീരങ്കി (അനുഭവം) സുഗതൻ വേളായി


1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം.അഞ്ചാറ്പേരുൾപ്പെടുന്ന കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ.


    ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച നെൽക്കതിർ മണിയിൽ നിന്നൂറിവരുന്ന നറുംപാൽ രുചിച്ചുമുള്ള രസകരമായ ഉല്ലാസയാത്രകൾ.....!

വളർന്നു മുറ്റിയ നെൽചെടികൾ വരമ്പിലേക്ക് ചാഞ്ഞു വീഴാതിരക്കാൾ

നാട്ടകളൂന്നി  ചൂടികയർകെട്ടി പരിപാലിച്ചിട്ടുണ്ടാകും.


        മുണ്ടുടുക്കാൻ തുടങ്ങിയിട്ടില്ല. ട്രൗസറിലാണ് പലരും.ശരീരവുംമനസ്സും ഇന്നത്തെ കുട്ടികളെ പോലെ വളർന്നിട്ടില്ല.

പത്താംതരത്തിൽ എത്തിയാലാണ്

പലരും മുണ്ടുടുക്കാൻ തുടങ്ങുന്നന്നത്.


    വിശാലമായ മുതിയങ്ങവയൽ മുറിച്ചു കടന്നും മൂന്നു കിലോമീറ്റർ ചെമ്മൺപാത താണ്ടിയും വേണം സ്കൂളിലെത്താൻ.

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചനെൽപ്പാടങ്ങൾ. വാഴയും മരച്ചീനിയും പച്ചക്കറികളും അതിരു തിരിച്ച് കൃഷി ചെയ്യുന്നു.


         പാടശേഖരത്തിന് ഓരോ കാലത്തും

ചിത്രകാരൻ്റെ കാൻവാസു പോലെ ഭാവവും നിറവും മാറും.കന്നുപൂട്ടന്നവർ,

ഞാറ്റുവേലകൾ.... കൊയ്ത്തുപാട്ടുകൾ..

കർഷകരും വെള്ളം തേവുന്നവരും.

തുലാവർഷക്കാലങ്ങളിൽ പുഴയും വയലും

ഒന്നായി മാറുന്ന നിറകാഴ്ചകൾ!...

    

           വയലേലകളെ നെടുകെയും

കുറുകെയും പകുത്തു കടന്നു പോകുന്ന നടന്നുതഴമ്പിച്ചനെടുവരമ്പുകൾ.പുഴക്ക്

മറുകരപാർക്കുന്ന ആളുകൾക്ക് ടൌണിലേക്കു പോകുന്ന ബസ് കയറാനായി ഈ വയൽ വരമ്പുകൾ ശരണം. അവരുടെ അനവരതമായ കാൽ പെരുമാറ്റമേറ്റ്  കോരിത്തരിക്കുന്ന

നഗ്നഗാത്രമായ വരമ്പുകൾ!! മഴക്കാലത്ത് തേരട്ടയിഴയുന്ന വഴുക്കുന്നവരമ്പുകളാവും.അപ്പോൾ നമ്മൾ അഭ്യാസിയുടെ മെയ് വഴക്കത്തിലേക്ക് ചുവട് മാറും.


    കണ്ടത്തിൻ്റെഅതിരുകാക്കുന്നകുറ്റി

പ്പുല്ലുകൾ മുറ്റിയ കാൽപ്പെരുമാറ്റമില്ലാത്ത ചെറു വരമ്പുകൾ.വെള്ളം കോരനായി കുഴികുത്തിയ ചെറുതും വലുതുമായ കുളങ്ങൾ. കുളപ്പടവുകളിറങ്ങി കൈയെത്തിച്ചാൽ ആമ്പൽപൂപറിക്കാം. തവളകളും കയ്ച്ചൽ, മുഷി തുടങ്ങിയ മീനുകളെയും കാണാം. വേണമെങ്കിൽ മൺകട്ടകളെടുത്ത് തവളയെ എറിയാം.


         പാടം ഞങ്ങൾക്ക് പ്രകൃതിയോടുള്ള അടുപ്പത്തിൻ്റെയും തിരിച്ചറിവിൻ്റെയും. മറുപാഠംകൂടിയാകുന്നു.


       ഒരു ദിവസം ഞങ്ങൾ സ്കൂളിലേക്ക് പോകുന്ന വഴി വാസ്വേട്ടൻ്റെ പച്ചക്കറി കണ്ടത്തിൽ അപൂർവ്വമായ കാഴ്ച്ച കണ്ടു!


      ചീര. വെണ്ട,വഴുതിന, പച്ചമുളക്, പന്തലിൽ പടർന്നു കയറിയ കയ്പ്പ തുടങ്ങിയവക്ക് മറയും തണലും ഒരുക്കാനായി ചുറ്റിലും നീളത്തിൽ നാട്ടിയ

മുളങ്കോലുകളിൽ നാടൻപയർ പടർത്തി

ഒരു കോട്ട കെട്ടിയിരുന്നു!      കോട്ട കാക്കുന്ന കാവൽക്കാരനെന്ന

പോലെ ആജാനബാഹുവായ ഒരു നോക്കു

കുത്തി!അത് ഞങ്ങളെ പേടിപ്പെടുത്തി. കിളികളെ പേടിപ്പിക്കാൻനെൽപ്പാടങ്ങളിൽ ചെറിയ നോക്കുകുത്തികൾകാണാറുണ്ട്. പക്ഷെ, ഇത് അതൊന്നുമല്ല.


      പഴയ വണ്ണമുള്ള കാക്കിപേൻ്റും മുഴുകൈയ്യൻ കുപ്പായവും. അതിനുള്ളിൽ കുത്തിനിറച്ച വൈക്കോൽ. പൊയ്ക്കാലിൽപഴയഷൂ!. കമിഴ്ത്തിവെച്ച മൺകലത്തിൽ മീശപിരിച്ച പൗരുഷരൂപം വരച്ചുവെച്ചിരിക്കുന്നു! തലയിൽ പാളതൊപ്പി.

എൻ്റെ കൊച്ചു മനസ്സിനെ കൊളുത്തി വലിച്ച ഭയം മറെറാന്നായിരുന്നു. നോക്കു കുത്തിയുടെ നാഭിക്കു താഴെ നിറയൊഴിക്കാൻ പാകത്തിൽ ഞങ്ങളെ ലക്ഷ്യമിട്ട ഒന്നൊന്നര പീരങ്കി!?? ഏതോ പോക്കിരി ഒപ്പിച്ച പണി!??

  

      പിന്നിൽ നിന്നും നടന്നുവന്ന പെൺപിള്ളേര് തലവെട്ടിച്ചും നാണിച്ചും

രഹസ്യം പിറുപിറുത്തും അറപ്പോടെ ഒച്ചയിട്ട് കുതറി മാറി നടന്നു.


      തൈപറമ്പത്ത് വാസ്വേട്ടനെ ഞങ്ങൾക്കറിയാം. എൻ്റെ അകന്ന ബന്ധുവുമാണ്.തെങ്ങിൽ നിന്നും തഴെയിറക്കിയമധുരക്കള്ള്ചിരട്ടയിലൊഴിച്ചു ഒന്നുരണ്ടു തവണ തന്നിട്ടുണ്ട്. ഷാപ്പിൽ കള്ള് അളന്നു കഴിഞ്ഞാൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽപച്ചക്കറി കൃഷിയും ചെയ്യും.


       ചില നേരങ്ങളിൽ പച്ചക്കറിക്ക്

വെള്ളം കോരുന്ന ചോര കണ്ണുള്ള

താടികാരനായ ചെറുപ്പക്കാരനെ

കാണാറുണ്ട്. പിള്ളേരെ കാണുമ്പോൾ ചുണ്ടിൽ ഒരു വക്രിച്ച ചിരി ഉണ്ടാകും. ഒരു പക്ഷെ, വാസ്വേട്ടൻ്റെ സഹായിയോ

സുഹൃത്തോ ആയിരിക്കാം.ആർക്കറിയാം?

അയാളൊപ്പിച്ച തെണ്ടിത്തരമാകാനാണ്

സാധ്യത. എൻ്റെ ഇളംമനസ്സിൽ ഭീതി പരത്തിയ രൂപമായി ആ നോക്കുകുത്തി

പരിണമിച്ചു.


         രണ്ടു ദിവസത്തിനകം തന്നെ

അരോചകമായ ആ അവയവത്തെ ആരോ ഛേദിക്കുകയും ചട്ടിത്തല തച്ചുടക്കുകയും ചെയ്തിരുന്നു.പലതും മറക്കാനുള്ളതുപോലെപതിയെ ഇതും മനസ്സിൻ്റെ പിന്നാമ്പുറത്തേക്കു തള്ളിയിട്ടു.


     മാർച്ചിലെ കൊല്ല പരീക്ഷയ്ക്കു മുന്നേ മടപ്പുരയിലെ ഉത്സവം കൊടിയേറും. വെള്ളാട്ടവും തിരുവപ്പനയും അടിയറ വരവും കലശം വരവും ഉണ്ടാകും. നാടു മുഴുവൻ അവിടെക്ക് ഒഴുകും. പ്രായമായവരുംതീരെ വയ്യാത്തവരും പുരയിലും.


     ഇരുട്ടിൽഇടവഴിയിലൂടെ ഓലച്ചൂട്ടുമായി കൂട്ടം ചേർന്നാണ് കാവിലേക്ക് പോകാറ്. ഓല ച്ചൂട്ട് വീശുമ്പോൾ പറന്നു വീഴുന്ന ചെറു തീ ചിറകുകൾ.... ചെണ്ടകൊട്ടിൻ്റെ ശബ്ദം

ഇടവഴി ഒഴുകി ഞങ്ങളുടെ മനസ്സിൽ തുടിയുണർത്തും.


   കഴകപറമ്പിൽ ട്യൂബ് ലൈറ്റുകളുടെ

പാൽവെളിച്ചം. മോട്ടോർ ജനറേറ്ററിൻ്റെ കട... കട... ശബ്ദം.


         ബലൂണും കളിപ്പാട്ടങ്ങളും കോലൈസും കൊതിച്ചിരുന്ന ബാല്യത്തിൽ

നിന്നും ഇച്ചിരി മുതിർന്നിരിക്കുന്നു. പല വിലകളിലുള്ള സാധനങ്ങൾ പലക മേൽ

നിരത്തിവെച്ച് ,മുളകെട്ടിത്തിരച്ച്അകലത്തിൽനിന്നുള്ള വളയമേറ്.അടുത്ത പറമ്പിൽ പെട്രോമാക്സിൻ്റെ മഞ്ഞ വെട്ടത്തിൽ ചട്ടികളി എന്ന ചൂതാട്ടം. പിന്നെ കുറച്ചു മാറി കാണാമറയത്ത് ചീട്ടുകളി .

നാട കുത്തൽ, കുലുക്കി പൊത്തൽ, ആനമയിലൊട്ടകം കുതിര....


       ചട്ടി കളിയിൽ കാശു തീർന്നാൽ പിന്നെകാഴ്ചക്കാരനാകാം.കണ്ടുനിൽക്കുന്നവരാണേറേയും .വെറും വ്യാമോഹകാഴ്ചക്കാർ!പഴയ സിനിമയിൽ കാണാറുള്ള പാള ട്രൗസർ പോലീസുകാർ എപ്പോൾ വേണമെങ്കിലും ലാത്തിയുമായി ഓടിയെത്താം.

   

        പെൺകുട്ടികളുടെ കൂട്ടം കുപ്പിവള, മാല, കമ്മൽ ,ചാന്തുപൊട്ടു മുതലായവ വിൽക്കുന്ന വളച്ചെട്ടിച്ചി മാർക്കിടയിൽ തിരക്കുക്കൂട്ടും.അവരുടെ കൈപ്പത്തികൾ കരവലയത്തിലാക്കി ഞെക്കി പിടിച്ച് വളകൾ ഇട്ടു കൊടുക്കുന്ന ചെട്ടിമാർ. ഹൊ! എന്തൊരു ഭാഗ്യം!  കൈനോട്ടക്കാർ, കിളിയെക്കൊണ്ട് ചീട്ടെടുപ്പിക്കുന്ന കുറത്തിമാർ, വായിൽ നോക്കികൾ തുടങ്ങി വലിയൊരു പുരുഷാരം!

 

      ബത്തക്ക, നാരങ്ങ, ചൂടുകടല, ഓല മറച്ചുകെട്ടിയ ചായചന്തകൾ.....

പല നിറത്തിലും രൂപത്തിലുമുള്ള ബലൂൺ, വിശറി ,കളിപീപ്പികൾ തുടങ്ങി പല കച്ചവടങ്ങളും പൊടിപൊടിക്കും. തരം പോലെ നാടൻ വാറ്റും പട്ടച്ചാരായവും തെറി വിളിയുംഒളിച്ചു കടത്തപ്പെടുന്നു..


    കലശം വരവും കെട്ടുകാഴ്ചകളും അടിയറ വരവും അർപ്പുവിളിയും ബഹളവും. ചെണ്ടമേളത്തിൻ്റെയും 'ഇലത്താളത്തിൻ്റെയുംനാദസ്വരത്തിൻ്റെയും മേളപ്പെരുക്കങ്ങൾ .മടപ്പുര ഉത്സവ ലഹരിയിലാറാടും.

തിരുവപ്പനതിരുമുടിയും തമ്പുരാട്ടി വെള്ളാട്ടവും കെട്ടിയിറങ്ങും. ചടുലതാളത്തിലുള്ള

എഴുന്നള്ളത്ത്. കെട്ടിയാടപ്പെടുന്ന പല അവതാരത്തിലുള്ള തെയ്യകോലങ്ങൾ.......

'

No posts

Comments

No posts

No posts

No posts

No posts