നാട്ടുപള്ളിക്കൂടത്തിലെ നാണു മാസ്റ്റർ / ഓർമ്മ / സുഗതൻ വേളായി /Sugathan velayi's image
103K

നാട്ടുപള്ളിക്കൂടത്തിലെ നാണു മാസ്റ്റർ / ഓർമ്മ / സുഗതൻ വേളായി /Sugathan velayi

ഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു.

       കഴുത്തിനടുത്ത് മാത്രം കുടുക്കുക ളുള്ള മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ ഷർട്ടും മൽമൽമുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.

       ഇരു നിറം.ഒത്ത ഉയരം.ഒതുക്കമുള്ള എണ്ണ കറുപ്പുള്ള മുടി ഭംഗിയായി പുറകോട്ടു ചീകി വെച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് പാലുണ്ണി പോലുള്ള നിരുദ്രവകാരിയായ ഒരു അരിമ്പാറ ഉണ്ടെന്നാണ് ഓർമ്മ.

           വല്ലപ്പേഴുംക്ഷൗരം ചെയ്യാറുള്ള മുഖത്ത് ചില വെള്ളി രോമങ്ങൾ തെളിഞ്ഞു കാണാറുണ്ട്. ( പിൽക്കാലത്ത് സർക്കാർ കെട്ടിടങ്ങളുടെ മഞ്ഞ ചായം പൂശിയ ചുമരുകൾ കാണുമ്പോൾ നാണു മാസ്റ്ററുടെ കുപ്പായത്തിന്റെ നിറം ഓർമ്മ വരാറുണ്ട് )

       ഹാജർ പട്ടികയും പാഠാവലികളും അടുക്കി വെക്കുക, ഉപ്പുമാവിനുള്ള ഗോതമ്പ് നുറുക്ക് അളന്നെടുക്കുന്നതിന് അടുത്തു നിൽക്കുക, പാചകത്തിനുവേണ്ട നിർദ്ദേശങ്ങൾ നൽകുക ,കഴുക്കോലിൽ കെട്ടിതൂക്കിയ ഇരുമ്പു വളയത്തിൽ ചുറ്ററികകൊണ്ട് ബെല്ലടിക്കുക ,ഉപ്പ്മാവും തരിക്കാടിയും നൽകുന്നിടത്ത് ഒരു സാന്നിധ്യമായി നിലയുറപ്പിക്കുക ,സേവനവാരത്തിൽ കുട്ടികൾക്കും മാഷന്മാർക്കും ഇടയിൽ ഒരു പാലമാകുക തുടങ്ങി സ്കൂളിന്റെ സകലമാന കാര്യങ്ങൾക്കും ഉള്ള ഒരു കാര്യസ്ഥനായിരുന്നു അദ്ദേഹം.

       ചില പിള്ളേരെ വിളിച്ച് ഓഫീസിലേക്ക് ചായ വരുത്തിക്കുക, ജീപ്പിൽ കൊണ്ടുവരുന്ന റവചാക്കുകളും പാചക എണ്ണയും ചുമക്കാനുള്ള പിള്ളേരെ തെരഞ്ഞുപിടിക്കുക അങ്ങനെ എന്തിനും നാണുമാസ്റ്ററുടെ ഒരു കണ്ണ് കാണും.

    ഏഴ് ബി യ്ക്കടുത്തുള്ള ഓലഷെഡ്ഢിൽ മഗ്ഗം എന്നു പറയാറുള്ള തറിയുണ്ടായിരുന്നു.

ക്രാഫ്റ്റ് പിരീഡിൽ പരുത്തിയിൽ നിന്ന് നൂൽ നൂൽക്കാൻ അമ്മു ടീച്ചറും മഗ്ഗത്തിൽ ഓടം എറിയാൻ പഠിപ്പിച്ചിരുന്നത് നാണു മാസ്റ്ററ്റുമായിരുന്നു.

       ആദ്യമായി മഗ്ഗം തൊടുന്നതും ഓടം ചാടിക്കുന്നതും കാണുന്നത് അക്കാലത്താണ്.പിന്നീട് നാട്ടിലെ ഒരു നെയ്ത്തു ശാലയിൽ പല മെലിഞ്ഞ മനുഷ്യരും തുണിനെയ്യുന്നതു കണ്ടിട്ടുണ്ട്.

ഓടത്തിന്റെയും തറിയുടെയും നിലയ്ക്കാത്ത ഒച്ചയ്ക്കൊപ്പം കരളു കുത്തുന്ന ചുമയുടെ ശബ്ദവും കേട്ടിട്ടുണ്ട്.

         അസംബ്ലി തുടങ്ങുന്നതിനു മുന്നേ മിക്ക പിള്ളേരും സ്കൂളിലേക്ക് എത്തും.

ഗോട്ടികളിയും തൊടാൻപാച്ചിലും ബുക്കു കുടുക്കാനുള്ള കറുത്ത റബർ കൊണ്ട് പരസ്പരം എററുക തുടങ്ങിയ പല കളികളും ഉണ്ടാകും.

            കളിക്കാനും ഉപ്പ്മാവ് തിന്നാനും വേണ്ടിയാണ് പലരും സ്കൂളിലേക്ക് വന്നിരുന്നത്.

        പഠിക്കുന്ന ചില പിള്ളേരുവരുന്നത് നല്ല ചൂരലും ചെമ്പരത്തിപ്പൂവുമയാണ്.

വടി കൊണ്ടുവരുന്നത് പഠിക്കാത്ത പിള്ളേരേ അടിക്കാൻ വേണ്ടിയുള്ള ആയുധമായി മാസ്റ്റർക്ക് നൽകാൻ.

ചെമ്പരത്തി പൂവ് ഉരച്ച് ബോർഡ് കറുപ്പിച്ചു വെക്കുക പഠിപ്പിസ്റ്റുകളുടെ പരിപാടിയാണ്.

          സ്കൂളിനടുത്തു തന്നെയായിരുന്നു നാണുമാസ്റ്ററുടെ വീട്. കുട്ടികളോട് വളരെ സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും ഞങ്ങൾ കണ്ടിട്ടില്ല. നമ്മുടെ ചുമലിൽ കൈവെച്ച് ചേർത്തു പിടിക്കുമ്പോൾ ഒരു കരുതലിന്റെ സ്നേഹസ്പർശം അനുഭവിക്കാറുണ്ട്.

         എല്ലാ മാഷ്മാരും നടന്നാണ് സ്കുളിൽ വരിക. മിക്ക മാഷന്മാരുടെ കുട്ടികളും അതേ സ്കൂളിലെ ചെറിയ ക്ലാസുകളിലും വലിയ ക്ലാസുകളിലും പഠിക്കുന്നവരും ചിലർ പഠിച്ചു കഴിഞ്ഞവരുമാണ്.

     അഞ്ചാറു കിലോമീറ്ററൊന്നും ഒരു ദൂരമല്ലായിരുന്നു അന്ന്.വത്സലൻ മാസ്റ്റർ മാത്രമായിരുന്നു അറ്റ്ലസ് സൈക്കിളിൽ വന്നിരുന്നത്.

      ഒരു ദിവസം ഓഫീസിനു നേരേ മുൻ വശമുള്ള ഏഴ് ബി യിൽ അരമതിലും ചാരി നിന്ന എന്നെ നാണുമാഷ് കൈകാട്ടി വിളിച്ചു. 

മററു പിള്ളേർ സ്കൂൾ മുറ്റത്ത് കുത്തിമറിയുകയാണ്.

          എന്തോ പന്തികേടു മണത്തു. അദ്ദേഹത്തിന്റെ മുഖത്ത് കോപമോ സംശയത്തിന്റെ വളഞ്ഞ പുരികമോ തെളിഞ്ഞില്ല എന്നതാണ് ചെറിയ ആശ്വാസം. പകരം ഒരു കൊച്ചു മന്ദസ്മിതം

പതിവുപോലെ ആ മുഖത്ത് വിരിഞ്ഞു വന്നു.

      ഓഫീസിൽ അധ്യാപകർ അധികമൊന്നും ഉണ്ടായിരുന്നില്ല. ആറാം ക്ലാസിലെ പ്രഭാകരൻ അറ്റൻഷനായി അവിടെ നിൽപ്പുണ്ട്. അവന് എന്നെക്കാളും ഉയരവും കരുത്തും ഉണ്ട്. ഞാനൊരു തികഞ്ഞ പാവത്താനായി അവന്റെ അടുത്തു നിന്നു.

       പ്രഭാകരന്റെ കൈയിൽ ഒരു വാളുപോലെ തോന്നിക്കുന്ന അലവടി കൊടുത്തു. എന്റെ കൈയ്യിൽ ഒരു റൂളർ വടിയും.

എന്തിനു വേണ്ടിയുള്ള പുറപ്പാടാണ

Read More! Earn More! Learn More!