കവിത വന്നു വിളിച്ചപ്പോൾ / സുഗതൻ വേളായി's image
103K

കവിത വന്നു വിളിച്ചപ്പോൾ / സുഗതൻ വേളായി

കവിത വന്നു വിളിച്ചപ്പോൾ...... (അനുഭവം) സുഗതൻ വേളായി


  1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു .ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു, അത്.

 

    കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും പാതിരാത്രിയിലെ വീടണയലും വഴിക്കണ്ണുമായി കാത്തിരിക്കാറുള്ള അമ്മയിൽ വ്യാധി വിതച്ചിരുന്നു. വൈകിയെത്തുന്ന ചില ദിവസങ്ങളിൽ

അകത്തു നിന്നും അച്ഛൻ്റെ നീരസം നിറച്ച

മുരടനക്കുന്ന ഒച്ച കേൾക്കാറുണ്ട്.

പടിയിറക്കം സമാഗതമായിരിക്കുന്നു.


   അക്ഷരവും മൗനവും കുടിച്ചു വററിച്ച്

സമയം പോക്കിയ വായനശാല.

രാത്രിയിൽ സൊറ പറഞ്ഞിരുന്ന കാത്തിരിപ്പു ഷെഡ്ഢുകൾ.തോളിൽ

കൈയിട്ടു നടന്നു താണ്ടിയ ദൂരങ്ങൾ....

ഉത്സവ പറമ്പിലെ ആഘോഷ തിമർപ്പുകൾ. 

പ്രിയപ്പെട്ട കൂട്ടുകാരെ വിട........ 


   പാറ്റഗുളികയുടെ മണമുള്ള തുകൽ സഞ്ചിയിൽ കുപ്പായങ്ങൾ കുത്തിനിറച്ചു. എൻ്റെ തോന്ന്യാക്ഷരങ്ങൾ

കോറി വരഞ്ഞ നോട്ട് പുസ്തകം തിരുകി. 

അച്ഛനെ നിശബ്ദം താണു വണങ്ങി. കണ്ണടയ്ക്കുള്ളിലൂടെ തിളച്ചു വരാറുള്ള അദ്ദേഹത്തിൻ്റെ തീക്ഷണമായ നോട്ടത്തിന് ആർദ്രതയുടെ കുളിര്!?


   അമ്മയുടെ കാൽതൊട്ടു കണ്ണിൽ വെച്ചു. വയലിലും പറമ്പിലും പണിയെടുത്ത് ,പരുപരുത്തു പോയ അമ്മയുടെ കൈത്തലം എടുത്തു സ്വന്തം തലയിൽ വെച്ചു. സമാശ്വാസത്തിൻ്റെ ദീർഘനിശ്വാസ ചൂടറിഞ്ഞു.


 അങ്ങനെ കവിതയെ കൈവിടാതെ വീടും നാടും വിട്ട് ഹൃദയ ഭാരവുമായി ഞാൻ പടിയിറങ്ങി.


   ശോകമൂകമായ ആകാശം. അപരിചിതമായ ഭൂപ്രകൃതി. വാഹനവും ജനങ്ങളും നുരിക്കുന്ന നഗരം.പല വേഷധാരികൾ.ദേശക്കാർ.ഭാഷകൾ.... ബoഗളുരു നഗര സാഗരത്തിൽ ഒരു കണി കയായി ഞാൻ അലിഞ്ഞു


    തുച്ഛമായ കൂലി.പിടിച്ചു നിന്നേ പറ്റൂ.ചെറിയ മുറി.പരിമിതമായ ചുററുപാടുകൾ. 


    ഇടവേളകളിൽ സ്മൃതിയുടെ തേങ്ങൽ

ചുരമാന്തി. നാട്ടുപച്ചപ്പുകൾ മനസ്സിൽ നിറഞ്ഞു.വാങ്മയചിത്രങ്ങൾ ഹൃത്തിൽ

പീലി നിവർത്തി നൃത്തം ചെയ്തു. ശൂന്യമായ പുസ്തകത്താളിൽ അർത്ഥ മില്ലാത്ത വരികൾ കോറിവരഞ്ഞു.

പിന്നിടത് എൻ്റെ മാത്രം കവിതയായ് പെയ്തിറങ്ങി.

   

   ഒരു വർഷത്തിനു ശേഷം തുടർന്ന് പഠിക്കണമെന്ന മോഹം

കലശലായി. പല പ്രശസ്തരും പഠിക്കുന്ന, പഠിച്ചിറങ്ങിയ ബ്രണ്ണൻ കലാലയത്തിൽ

കാലുകുത്തണം. 


   ശാന്തി വനത്തിലെ മരത്തണലിൽ കാറ്റേറ്റിരിക്കണം. ലൈബ്രററിയിൽ അലമാരിയിലെ നിറഞ്ഞു നിരന്ന പുസ്തകങ്ങളെനോക്കിയിരിക്കണം.ഗന്ധങ്ങളെ ആവാഹിക്കണം. മലയാളം ഡിപ്പാർട്ട് മെൻ്റിനരികിലെ പിരിയൻ ഗോവണിയിൽ

കയറി ഇറങ്ങണം. നീണ്ട ഇടനാഴികളിൽ

മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ മുഴക്കണം.പഴയ കോളജുമാഗസിൻ വായിച്ച് 

 മനസ്സിൽ പതിഞ്ഞു പോയ ആഗ്രഹങ്ങളുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു.


    സെപ്റ്റമ്പർ മാസം.നാട് ഉത്സവ ലഹരിയിലമർന്നിരുന്നു.

പ്രിയപ്പെട്ട ജനനേതാവിൻ്റെ ചരമവാർഷികാചരണം .ഒരാഴ്ച നീണ്ടു നിൽക്കുന്ന കലാകായിക മത്സരങ്ങൾ. കൊടിതോരണങ്ങൾ..... കുരുത്തോല ചമയങ്ങൾ... ദീപാലങ്കാരങ്ങൾ....

പഞ്ചായത്ത് മൈതാനിയിൽ കായിക താരങ്ങൾ മത്സരിച്ചു മാറ്റുരക്കുന്നു.

പുരുഷാരം സിരാകേന്ദ്രത്തിൽ അണിചേർന്നു. പല വേദികളിൽ ഇനം തിരിച്ച പരിപാടികളുടെ മത്സരങ്ങൾ കൊടുമ്പിരി കൊണ്ടു.

  

   നമ്മുടെ ക്ലബ്ബും ആവേശത്തോടെ

പരിപാടികളിൽ പങ്കെടുക്കുന്നു. ഒരു തൃസന്ധ്യയിൽ

പ്രോത്സാഹന കമ്മിററിക്കാരായ സുഹൃത്തുക്കളൊപ്പം എനിക്ക് പോകേണ്ടി വന്നു. അന്നത്തെ പ്രധാന ഐറ്റം കവിതാപാരായണ മത്സരമായിരുന്നു.


   "എടാ ഓയെൻവീ നിൻ്റെ പേരും

കൊടുക്കായിരുന്നു.പക്ഷെ മൂന്നു പേരെ

പറ്റൂ .നീ വരുമെന്ന് അറീല്ലല്ലോ..... "

    

  മുരളി അവൻ്റെ ഇഷ്ടം പറഞ്ഞു.

     

  ബാലപംക്തിയിൽ എൻ്റെ ഒരു കവിത അച്ചടിച്ചു വന്നതിൽ പിന്നെ പത്തിൽ പഠനം നിർത്തിയ മച്ചു

ഒരു പരിഹാസപട്ടം ചാർത്തി തന്നിരുന്നു.

അങ്ങനെ അടുത്ത കൂട്ടുകാരിലും ആ വിളിപ്പേര് പരന്നു.

     

  മൈക്ക് കാണുമ്പോൾ വിറക്കുന്ന

പതറിയ ശബ്ദവും സഭാകമ്പവുമുള്ള ഞാനോ?! അറിയാതെ ഒരു വിറ പാഞ്ഞു.

ഓ .എൻ.വി കവിതപ്രാന്തനായ താടിക്കാരനും സുന്ദരനുമായ സുരാജുണ്ട്. അക്ഷരസ്ഫുടതയും മുഴങ്ങുന്ന ശബ്ദവും ഉള്ള ദിലീപനുണ്ട്. ഗ്രാമകോകിലം വത്സലയുണ്ട്.

പിന്നെ ഞാനെന്തിത്? സ്വയം സമാധാനിച്ചു.


  പരസ്പരം തർക്കിച്ചും വിടുവായിത്തം

വിളമ്പിയും പരിഹസിച്ചും നമ്മൾ നാലു കിലോമീറ്റർ നടന്നു തീർത്തു. ഇരുട്ട് പരന്നു. ബജാരിൽ ആളും ആരവവും പെരുകി.

ദീപാലങ്കാരവും വർണ്ണവിളക്കുകളും പ്രഭ ചൊരിഞ്ഞു. "ഇല്ലാ ഇല്ല മരിച്ചിട്ടില്ല" എന്ന പല്ലവികൾ നാലുപാടും മാറ്റൊലി കൊണ്ടു.


   പീടിക മുകളിലെ പാർട്ടി ഓഫീസിൻ്റെ നീളൻ വരാന്തയാണ് കവിതാലാപന വേദി.

മെയിൻ റോഡിലും അഭിമുഖമായ ഗ്രാമ പാതയിലും ജനങ്ങൾ തിരക്കുകൂട്ടാൻ തുടങ്ങി.


  "ഓനെന്തു പണിയാ കാണിച്

Read More! Earn More! Learn More!