കനൽവഴികൾ / കവിത / സുഗതൻ വേളായി's image
104K

കനൽവഴികൾ / കവിത / സുഗതൻ വേളായി

കനലെരിയുമീ ജീവിതപ്പാതയിൽ, പൊരുത്തമില്ലാതെ

പരസ്പരം, പഴിച്ചുംപഴിചാരിയും ഇഴപിരിഞ്ഞകലാതെ

പിരിഞ്ഞുപോകാതെ 

പകച്ചുപോകാതെ 

പതർച്ചയില്ലാതെ 

പാതിമെയ്യും മനസ്സുമായി ചേർച്ചയില്ലാതിനിയെത്രകാലം!

ഹാ!സഖീ, പിരിഞ്ഞകലുക. ദുരിതപർവ്വങ്ങളിപ്പൊഴും മഹാമേരുവായ് വഴിമുടക്കി കിടക്കായണല്ലയോ?

പ്രിയേ, നിനക്കായ് മാത്രമെൻ 

നെഞ്ചകം കോറിപിളർന്ന് പുഷ്പിച്ചൊരാചെമ്പനീർ 

പൂക്കളാൽ നോവുമെന്നോർമ്മകൾ!

ഏകാന്തവീഥിയൽ 

പോരാളിയാകവേ, 

തേരാളിയായി വന്നു 

ചാരത്തിരുന്നു; നീ! 

ഊഴിയിൽ പൂണ്ടുപോയ് 

ചക്രങ്ങളൊന്നാകെ 

ഒക്കെയും വ്യർത്ഥമായ് - 

ത്തീർന്നുവോ? ജീവിതരഥ്യയാം, നാൾവഴികൾ, 

സ്വപ്നങ്ങളഭിലാഷങ്ങൾ...

വിജയപരാജയ 

ദു:ഖദുര്യോഗങ്ങൾ 

കൊട്ടി തകർത്തു തളർന്ന്,

നിശ്ചലം മൗനനിദ്രപൂണ്ടൊരു

ചെണ്ടപോൽ ജീവിതമീവിധം!

കരിന്തിരി കത്തിയണഞ്ഞ... 

നിൻ മിഴിവിളക്കുകൾ 

തെളിക്കാതെ, 

ഒക്കെയും കെട്ടകാലമെന്നോതി

പതിയെ ,പടിയിറങ്ങുക 

പിൻവിളി കേൾക്കാതെ.

അഴലിൻ പെരുംചുഴിയിൽ മുങ്ങിയുംപൊങ്ങിയു 

മുഴറിപിടയ്ക്കവെ, 

യൊരു കച്ചിതുരുമ്പിന്റെ 

കാരുണ്യമെങ്കിലും 

കനിയാതിരിക്കുമോ?

വഴിപിഴച്ച് ദിശമറന്ന് 

തൊഴിലുഴപ്പിനിലമറന്ന് കരുണവററാകരളുമായി 

കർമ്മഭൂമിയിൽ മനമുരുകി 

പൊരുതി തോറ്റവൻ?! 

കപടലോകത്തിൽ 

പിടഞ്ഞു നൊന്തവ,നെ

Read More! Earn More! Learn More!