വേനൽ കീറുകൾഉള്ളുപൊള്ളിക്കുന്നു.വേനൽമഴക്കായി കൊതിക്കുമൊരുവേഴാമ്പലായി നീറുന്നു ഞാനും.മേഘങ്ങൾപോലുമതിവേഗതയിൽപായുന്നു.
കത്തുന്നസൂര്യന്റെ ശിരസ്സിൽഒരു നാരിയിരുന്നു പുഞ്ചിരിക്കുന്നു.സൂര്യപുത്രി!നിനക്കായ് ഞാൻഅനന്തകാലം കാത്തിരുന്നു.
നീ പാരിൽവന്നണയുന്ന കാലത്തിനായി കൊതിക്കുന്നു.ഞാനൊരു തണലുംകുളിരുമാകും.ഞാനൊരു തെന്നലാകുംഒടുവിൽഅലയായിയുയരുംനിനക്കായിയെന്നുമിമുല്ലവള്ളി.
സൂര്യപുത്രിയെ പ്രണയിച്ചമുല്ലവള്ളി!
*****************
നിഥിൻകുമാർ ജെ പത്തനാപുരം