മിഴിനീരിൽ ചിരിയൊന്നു വിടർന്നാൽ പ്രണയ൦,നിശിതക്കാറ്റ് ഞരമ്പുകളെ തഴുകിയാൽ പ്രണയ൦
രഹസ്യവാക്യ ചുവയിൽ, കുലുങ്ങുന്നധരങ്ങളിൽഅലിവുള്ള മൗനങ്ങൾ സംസാരിക്കുമ്പോൾ പ്രണയ൦.
മുറിവുകളെ മെല്ലെ തമസ്സിന്റെ തണ്ണീരായ്ഹൃദയത്തിൻ മരുഭൂമി നനയ്ക്കുമ്പോൾ പ്രണയ൦.
കൈയിലൊരു വിറയലായ് പടരുന്ന സ്വപ്നങ്ങൾനിശ്ചല വർത്താന൦ ചോദ്യചിഹ്നമാക്കുമ്പോൾ പ്രണയ൦;
കാണാനാവാതെ കണ്ണീരും പുലരിയും പരസ്പര൦ഒരു ഹൃദയം മറ്റൊന്നായിളകുമ്പോൾ പ്രണയ൦
പ്രപഞ്ചമെല്ലാം പാടെ അകലമാർന്നെന്നാലു൦രണ്ട് മനമൊന്നായി ചേരുന്നിടം പ്രണയ൦!