വെളിച്ചത്തിന്റെ തപ്തതയ്ക്കും,ഇരുട്ടിന്റെ അന്ധതയ്ക്കും മധ്യേ,നിലവിളക്കിൻ തിരിയായിഎരിഞ്ഞുതീരുന്ന പ്രാണൻ.
എണ്ണയിൽ വേവുന്ന പ്രത്യാശകൾ,തിരിയായ് ചെടിക്കുന്ന ഹൃദയം,ജ്വാലയായ് സ്വപ്നങ്ങൾ,പുകയായ് കൺതിരുമ്മുമോർമ്മകൾ.
പകലെരിക്കുന്ന നിഴലുകൾ,
രാത്രിയാതുരശ്വാസം!
മെഴുകിയുരുകുന്നകാലം.
ചാരം ചുംബിക്കുന്ന ഭൂമി.
വെളിച്ചത്തിന്റെയും,ഇരുട്ടിന്റെയും നടയിൽ;
ഒരു നിമിഷത്തിൻനിലവിളക്കുകൾ!
സ്വന്തം ജ്വാലയിൽസ്വന്തം അർത്ഥം എഴുതിത്തീർക്കുവാനാകാതെനിശ്ശബ്ദമായ് തന്നിൽ താൻ ആയുസ്സെരിഞ്ഞുതീരുന്നവർ!