വിഷാദമപശ്രുതി കേഴുന്ന വീണയായ്;ഓരോരാവും ഞാനുണർന്നു കിടക്കുന്നു. ഏതേകാന്തത്തടാകക്കരയിൽ നീ; മൗനമേ, കൂടപ്പിറപ്പേ കഴിയുന്നു. (വിഷാദമപശ്രുതി...)
ഉഷഃസന്ധ്യയ്ക്കും നട്ടുച്ച വേർക്കുന്ന തൃണമായ്; കൊടുങ്കാറ്റത്തും ഞാനടരാതെ നിൽക്കുന്നു. മൂകതേ ,കേളെൻ മാതൃഗർഭത്തിൽതുണയായ് നീയെന്നിലരുളിയ താപമൊന്നാലെ! (വിഷാദമപശ്രുതി...)
ഏകാകി നീറുന്ന സൂര്യനെൻ ഹൃത്തടം, വെയിലായുരുകുന്ന നിലാവാണ് മേധയും; എന്നോ പിരിഞ്ഞൊരെൻ ചങ്ങാതി മൗനമേ; നിൻ നഷ്‌ടസ്‌മൃതിയിലെൻ വീണയുടയുന്നു! (വിഷാദമപശുതി...)