Poetry 1 min read 79.9K reads

എൻ്റെ ഗാനം


ഊഴി;ജടയൂഴി. ഇടുക്കവഴികൾ പടരും വിജനത;പകച്ചു നിൽപ്പൂ പ്രാണൻ;സ്തബ്ധസ്തംഭമസ്വസ്ഥപ്രാണൻ!(2) ജീവിതചങ്ങാടം തകർന്നു; മേഘഗജങ്ങൾ അലറിച്ചിരിച്ചു; പിപാസ കാർന്നു;ഭക്ഷ്യ-പാനീയത്വര ഉഴറീ മാനസദേഹി. നിത്യനിർമലമാനസദേഹി!(ഊഴി, ജടയൂഴി ...) ആത്മനീഢം കത്തിയെരിഞ്ഞു; പകലോൻ വെയിൽപ്പക കാറിത്തുപ്പി, വിസർജ്ജ്യനടുക്കം വിവശമെരിഞ്ഞു; പുകഞ്ഞസ്വസ്ഥശരീരം, നിമേഷാസ്വസ്ഥശരീരം! (ഊഴി,ജടയൂഴി....)

Read more Earn more Learn more